Pages

Saturday, May 29

പോക്കെരുടെ സ്വത്വവും രാഷ്ട്രീയവും.

എന്ത് കൊണ്ടാണ് നമുക്ക്‌ ഇപ്പോള്‍ സ്വത്വ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കേണ്ടി വരുന്നത്? അത് കഴിഞ്ഞ ദിവസത്തെ ന്യൂസ്‌ ഹവര്‍ കണ്ടത് കൊണ്ട് മാത്രമല്ല. കെ ഇ എന്‍ പറഞ്ഞ കുറച്ചു വാചകങ്ങളുടെ പിന്തുടര്ച്ചയും അല്ല. തീര്‍ച്ചയായും കേരളത്തിലെ ഇപ്പോളത്തെ രാഷ്ട്രീയ സന്ദര്‍ഭത്തില്‍ സ്വത്വ രാഷ്ട്രീയം പ്രസക്തമായ ഒരു വിഷയമാണ് എന്നത് കൊണ്ടാണ്. ഭരിക്കുന്ന സി പി ഐ എം വ്യക്തമാക്കേണ്ട വസ്തുത അവര്‍ സ്വത്വ രാഷ്ട്രീയത്തെ ആണോ അതോ വര്‍ഗ രാഷ്ട്രീയത്തെ ആണോ പിന്തുണക്കുന്നത് എന്നതാണ്. അതിനുള്ള ബാധ്യത അവര്‍ക്കുണ്ട്. പേരില്‍ ഇടതുപക്ഷം എന്ന് ചേര്‍ത്തിരിക്കുന്നത് അവരുടെ സ്വത്വം വ്യക്തമാക്കുന്നതാണോ അതോ ഒരു വര്‍ഗ്ഗത്തിന്റെ പിന്തുണയോ എന്ന സംശയം അണികളില്‍ പോലും ഭീതീതമായി വളര്‍ന്നിരിക്കുന്നു എന്നത് വിഷയത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

പി കെ പോക്കെര്‍ക്ക് സ്വത്വതെക്കുരിച്ചു പറയാന്‍ ഒന്നുമില്ല എന്നതു കൊണ്ട് ഏഷ്യാനെറ്റ്‌ ന്യൂസില്‍ നടന്ന ചര്‍ച്ചയിലേക്ക് തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ വലിച്ചിഴക്കുന്നത് സന്ദര്‍ഭോചിതം ആയിരുന്നോ? 
രാജീവുമായി എന്തങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് സ്വകാര്യമായി തീര്‍ക്കുന്നതിനു പകരം ഒരു പൊതു പരിപാടി അലങ്കൊലപ്പെടുതെണ്ട ആവസ്യമുണ്ടായിരുന്നോ? കഴിഞ്ഞ അറുപതു വര്‍ഷമായി ജനാധിപത്യത്തിന്‍ കീഴില്‍ നാം അനുഭവിക്കുന്ന വ്യക്തി സ്വാതന്ത്ര്യം അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം മാത്രമേ രാജീവ്‌ പ്രയോഗിചിട്ടുള്ളൂ തന്റെ ലേഖനത്തെ വിമര്‍ശിക്കാന്‍ (ഒരു ജന പ്രതിനിധിയും സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗവും ആണ് എന്നോര്‍ക്കുക) രാജീവ്‌ ആരാണ് എന്ന് പോക്കെര്‍ ചോദിക്കുമ്പോള്‍ ഒന്നെങ്കില്‍ പോക്കെരിനു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി എന്താണ് എന്നറിയില്ല അല്ലെങ്കില്‍ ഒരു തനി മലപ്പുറം മാപ്പിള ആയി ജനിച്ചതിന്റെ പാരമ്പര്യം അയാള്‍ പുറത്തെടുക്കുകയാണ്. ഇ എം എസിന്റെ സ്വത്വ രാഷ്ട്രീയ ലേഖനത്തെ കുറിച്ച് ആസാദ്‌ പറയുമ്പോള്‍ അന്ന് ആസാദ്‌ ജനിച്ചിട്ടില്ല എന്നു ചൂണ്ടിക്കാണിക്കുന്ന പോക്കെര്‍ മാര്‍ക്സിന്റെ കാലത്ത് ജനിചിട്ടാണോ മാര്‍ക്സിസം പഠിച്ചതെന്ന് വ്യക്തമാക്കണം.

രണ്ടായിരമാണ്ടില്‍ ഒരു വാരാന്ത്യത്തില്‍ ശ്രി. ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതി, 'എം എന്‍ വിജയന്‍ മാഷ്‌ ചൂണ്ടിക്കാണിക്കുന്ന ആശയങ്ങള്‍ മുന്‍പ് കാമ്പസിലെ നക്സലൈറ്റുകള്‍ എഴുപതുകളില്‍ തന്നെ പറഞ്ഞുകൊണ്ടിരുന്നവയാണ്'. ചുള്ളിക്കാടെ, പഴയ നക്സലൈറ്റുകള്‍ വര്‍ഗ രാഷ്ട്രീയത്തെക്കുറിച്ച് മുന്നോട്ടു വച്ച ആശയങ്ങള്‍ ഇന്നത്തെ കാലത്ത് പ്രായോഗികമാണോ? ഏതെന്കിലും ദളിതന്‍ എനിക്ക് എസ് സിയുടെ ഗുണങ്ങള്‍ വേണ്ട എന്ന് പറയാന്‍ ഇന്ന് ഒരുങ്ങുമോ? വിജയന്‍ മാഷ്‌ ഇന്നും അന്ഗീകരിക്കപ്പെടുന്നു എങ്കില്‍ അദ്ധേഹത്തിന്റെ ആശയങ്ങള്‍ അപ്രായോഗികമായിരിക്കുമോ?

വര്‍ഗ രാഷ്ട്രീയം വരണം എന്ന കാഴ്ചപ്പാട്‌ പണ്ടേ നമ്മള്‍ അന്ഗീകരിച്ചതാണ്. ആയിരം കഷണങ്ങള്‍ ആയിരുന്ന ജാതി വിഭാഗങ്ങള്‍ അന്ച്ചോ ആറോ ആയി ഒതുങ്ങിയത് നേരത്തെ നടപ്പിലാക്കിയ ചില അജണ്ടകള്‍ കാരണം തന്നെ ആണ്. അവ ഹിഡന്‍ അജെന്ടകള്‍ അല്ല. മറിച്ച് വരും കാലം കൂട്ടിചെര്‍ക്കലുകള്‍ വഴി അവ വീണ്ടും ഇല്ലാതായി മനുഷ്യന്‍ എന്ന ഒരേ ഒരു വര്‍ഗം ആയി മാറണം എന്ന കാഴ്ചപ്പാടുകള്‍ ആയിരുന്നു. ഇന്ന് ആ അജണ്ടകള്‍ ചത്ത്‌ പോയിരിക്കുന്നു. എന്തിനും ഏതിനും ജാതി ചോദിക്കുന്ന സംസ്കാരം വളര്‍ന്നു വരുന്നത് കാണണം. എസ് സി ആയി ജനിച്ചാല്‍ മതിയായിരുന്നു എന്ന് വിധ്യാര്‍ത്ഥികളെ കൊണ്ട് പോലും ചിന്തിപ്പിക്കുന്ന ഒരു സമ്പ്രദായം ആദ്യം എടുതോഴിവാക്കെണ്ടതുണ്ട്, എങ്കിലും വരുമാന പരിധിക്കകത്ത് എല്ലാ അടിസ്ഥാന സൌകര്യങ്ങളും എല്ലാവര്ക്കും ലഭ്യമാകുന്നത് ഉറപ്പു വരുത്തുകയും വേണം. ഗള്‍ഫുകാരന് കൂലിപ്പണി ആണ് എന്ന് കാണിക്കാന്‍ സൌകര്യമുള്ള ഒരു റേഷന്‍ സമ്പ്രദായം നമുക്ക് വേണോ?

സ്വത്വ രാഷ്ട്രീയത്തെ ത്വജിക്കണം എന്ന് ഒരു പു.ക.സക്കാരന്‍ പറയുമ്പോള്‍ പൊള്ളാന്‍ മാത്രം എന്താണ് പാര്‍ട്ടിക്ക്‌ പ്രശ്നം? തൊഴിലാളി വര്‍ഗ പാര്‍ട്ടി എന്ന് പ്രച്ചരിപ്പിക്കുംബോളും വോട്ടുബാങ്ക് രാഷ്ട്രീയം മാത്രം ഉന്നം വക്കുന്നത് കൊണ്ട് പാര്‍ട്ടിക്ക്‌ ഏതു രീതിയിലായാലും 'സ്വത്വം' ഇല്ലാതായിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. പുകാസയടക്കമുള്ള പാര്‍ട്ടി കൈവഴികളും പാര്‍ട്ടി തന്നെയും കഴിഞ്ഞ പത്തു വര്‍ഷക്കാലം ചര്‍ച്ച ചെയ്ത സ്വത്വ രാഷ്ട്രീയം എന്താണെന്നും സ്വത്വ രാഷ്ട്രീയത്തെക്കുറിച്ചും വര്‍ഗ രാഷ്ട്രീയതെക്കുരിച്ചും പാര്‍ട്ടിയുടെ അഭിപ്രായം എന്താണെന്നും സാധാരണക്കാരനെ ധരിപ്പിക്കാന്‍ പാര്‍ട്ടിക്ക്‌ സാധിച്ചിട്ടില്ല. വ്യക്തമായ രേഖകള്‍ പാര്‍ട്ടി പുരപ്പെടുവിക്കാതിടത്തോളം അണികള്‍ വ്യാകുലരാനു താനും. പോക്കരടക്കമുള്ളവര്‍ പാര്‍ട്ടി യുടെ നിലപാടുകള്‍ കണ്ടല്ല കസേരകള്‍ കണ്ടാണ് പിന്താങ്ങുന്നത് എന്ന് വ്യക്തമാക്ക്കാന്‍ കൂടുതല്‍ തെളിവുകള്‍ ഇനിയും വേണോ?

6 comments:

Rejesh Paul said...

നെഹ്രുവിന്റെ നാനാത്വത്തില്‍ ഏകത്വം അല്ല കമ്മ്യൂണിസ്റ്റ്‌ കാരന്‍ ഉയര്‍ത്തേണ്ടത്.
അവനു മുന്നില്‍ രണ്ട് വര്‍ഗ്ഗങ്ങള്‍ മാത്രമേയുള്ളൂ തൊഴിലാളിവര്‍ഗ്ഗവും, മുതലാളി വര്‍ഗ്ഗവും.
ആ വര്ഗ്ഗബോധത്തില്‍ മുഴുവന്‍ തൊഴിലാളികളെയും എത്തിക്കുകയാണ് കമ്മ്യൂണിസ്റ്റ്‌കാര്‍ ചെയ്യേണ്ടത്.
സ്വത്വ വാദം മാര്‍ക്സിസത്തിന് എതിരാണ്.
അതുയര്‍തുന്നവന്‍ കമ്മ്യൂണിസ്റ്റ്‌ അല്ല.
അവനെകാലം കാലം വര്‍ഗ്ഗവഞ്ചകന്‍ എന്നുവിളിക്കും,

Anonymous said...

chandy said...

ഗൾഫിൽ നിന്നുള്ള പൈസ ഉള്ളിടത്തോളം കാലം നിങ്ങളക്ക്‌ അവിടെ എന്തും ചർച്ച ചെയ്തോണ്ടിരിക്കാം.
സത്വ രാക്ഷട്രിയം ഊരുട്ടി വിഴിങ്ങിയാൽ വയറു നിറയില്ല. വിഡ്ഡികൾ.

chandy said...

ഗൾഫിൽ നിന്നുള്ള പൈസ ഉള്ളിടത്തോളം കാലം നിങ്ങളക്ക്‌ അവിടെ എന്തും ചർച്ച ചെയ്തോണ്ടിരിക്കാം.
സത്വ രാക്ഷട്രിയം ഊരുട്ടി വിഴിങ്ങിയാൽ വയറു നിറയില്ല. വിഡ്ഡികൾ.