Pages

Sunday, March 20

എം.ആര്‍ മുരളി പുറത്ത്


അധികാര മോഹികള്‍ക്ക് കമ്മ്യൂണിസത്തില്‍
സ്ഥാനമില്ല.കൃത്യമായ രാഷ്ട്രീയ വീക്ഷണവും ആശയപിന്ബലവും ഉണ്ടായിട്ടും ഒരു
ബദല്‍ ഇടതുപക്ഷം എന്ന ആശയത്തെ നശിപ്പിച്ചുകൊണ്ട് വലതുപക്ഷ പാളയത്തിലേക്ക്
പോവാന്‍ ശ്രമിച്ചവര്‍ക്ക് ഇവിടെ സ്ഥാനമില്ല..ഞങ്ങളുടെ സ്വപ്നവും
രാഷ്ട്രീയവും അതല്ല..

ജെ.വി.എസ്.നേതാവും ഷോര്‍ണൂര്‍ മുനിസിപല്‍ ചെയര്‍മാനുമായ എം.ആര്‍.മുരളിയെ
ഇടതുപക്ഷ ഏകോപന സമിതിയില്‍ നിന്നും പുറത്താക്കിയ വിവരം
അറിയിക്കുന്നു..നേതാക്കളില്‍ ഊന്നിയല്ല മാര്‍ക്സിസം ആശയതിലൂന്നിയാണ്.അത്
അടിവരയിടുന്ന തീരുമാനമാണ് ഇടതുപക്ഷ ഏകോപന സമിതി
എടുത്തിരിക്കുന്നത്.വലതുപക്ഷമായ യു.ഡി.എഫിനും വലത് വ്യതിയാനം സംഭവിച്ച
എല്‍.ഡി.എഫിനും ഒപ്പം നില്‍ക്കാതെ ഒരു സ്വതന്ത്ര ഇടതുപക്ഷ കാഴ്ചപ്പാടോട്
കൂടി ഏകോപന സമിതി പ്രവര്‍ത്തിക്കുന്നതാണ്..

ഇതൊരു മാതൃകയാണ്..വലത്പക്ഷത്ത്തിന്റെ പിന്നാലെ വാലാട്ടാന്‍ ഞങ്ങളില്ല..

എം.ആര്‍.മുരളിക്ക് ഇനി ഏകോപന സമിതിയില്‍ സ്ഥാനമില്ല..

1 comments:

ഭാനു കളരിക്കല്‍ said...

ഒരു പുതിയ ഇടതുപക്ഷത്തിന് കാതോര്‍ക്കുന്നു.