75 വയസ്സ് പിന്നിടുന്ന കേരള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്നെവിടെ നില്‍ക്കുന്നു?
കമ്മ്യൂണിസത്തിന്‍റെ കേരള മോഡല്‍ എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇവിടെ ഉദയം കൊള്ളുന്നത്. പാശ്ചാത്യ ഭരണത്തിന്‍റെ ബൂട്ട്സിനടിയില്‍ ഞെരിഞ്ഞമര്‍ന്ന ഒരു ജനതയുടെ അവകാശങ്ങള്‍ക്കായുള്ള രോഷമാണ് 1885ഇല്‍ ഇന്ത്യയില്‍ കോണ്‍ഗ്രസിന്‍റെ രൂപീകരണത്തിന് വഴിയൊരുക്കിയത്. കൊടുങ്കാറ്റ് പോലെ കത്തിപ്പടര്‍ന്നു,പടര്‍ന്നു പന്തലിച്ച് ജനതയുടെ ഹൃദയത്തില്‍ വേരാഴ്ത്തിയ ആ മഹാ പ്രസ്ഥാനത്തിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി പുറത്തുവന്ന പുതിയ ചേരിയുടെ ആത്മാവിഷ്കാരമായിരുന്നു, റഷ്യയിലെ കമ്മ്യൂണിസ്റ്റ്-ലെനിനിസ്റ്റ്-മാര്‍ക്സിസ്റ്റ് തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന തൊഴിലാളികളുടെ സ്വന്തം പ്രസ്ഥാനം.
ഒരിക്കല്‍ ഭിന്നിച്ചവര്‍ പലവട്ടം ആദര്‍ശങ്ങളുടെയും, അഭിപ്രായ വ്യത്യാസങ്ങളുടെയും പേരില്‍ ഭിന്നിച്ചും പിളര്‍പ്പുണ്ടാക്കിയും പുതിയ പ്രസ്ഥാനങ്ങള്‍ക്ക് രൂപം കൊടുത്തു.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രാഥമിക ഘടനക്ക് തലവേദനയാകും വിധമുള്ള സഹോദര സംഘടനകളുടെ വളര്‍ച്ച മുന്നില്‍ കണ്ടായിരുന്നു പാര്‍ട്ടി ലയനം എന്ന ഏച്ചുകൂട്ടലിനു വഴിയൊരുങ്ങിയത്. എന്നാല്‍,വര്‍ഷങ്ങള്‍ക്കിപ്പുറം അന്നേ പാര്‍ട്ടിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഗ്നിപര്‍വതങ്ങള്‍ സജീവമാകുകയാണ്. അവര്‍ക്കൊപ്പം കുത്തക മാധ്യമങ്ങളും പാര്‍ട്ടിയിലെ തന്നെ കമ്മ്യൂണിസ്റ്റ് ബൂര്‍ഷ്വാമാരും കൂടിയാകുമ്പോള്‍ പാര്‍ട്ടിയുടേത് നിലനില്‍പ്പിന്റെ പ്രശ്നമാകുന്നു.യഥാര്‍ത്ഥത്തില്‍ പാര്‍ട്ടി കച്ചിത്തുരുമ്പില്‍ കിടന്നാടുകയാണ്.
പിണറായി വിജയന്‍റെ 'വെടിയുണ്ട വിവാദവും തട്ടേക്കാട് ബോട്ടപകടവും പൂമൂടലും മറന്നു പോയി നാം എങ്കിലും അവയെ പാര്‍ട്ടിയുടെ പതനത്തിന്റെ തുടക്കമെന്ന് ചൂണ്ടിക്കാട്ടാനാണ് തോന്നുന്നത്.
മുതലാളിത്ത കുത്തകകളുടെ ശക്തിയായ ചാര സംഘടന CIA, റഷ്യന്‍ ചൈനീസ് കമ്മുനിസത്തെ ഭയപ്പാടോടെ നോക്കിക്കാണുകയും പിളപ്പുകളും കുത്തിതിരിപ്പുകളും ഉണ്ടാക്കി പാര്‍ട്ടികളെ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തത് പോലുള്ള ഒരു സംഭവത്തിനല്ല ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. അതിന്‍റെ ഉത്തമോദാഹരണങ്ങളാണ് ബുഷിന്‍റെ ഇന്ത്യന്‍ സന്ദര്‍ശന വേളയിലും ആണവ കരാറിന്‍റെ നടപ്പാക്കല്‍ നേരത്തുമൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പുലര്‍ത്തിയ നിശബ്ദത. ലോകം പോലും മാപ്പ് കൊടുത്ത സദാം ഹുസൈന്‍ വധിക്കപ്പെട്ടപ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ത് ചെയ്തു? എന്ത് പറഞ്ഞു?
കമ്മ്യൂണിസത്തിന്‍റെ പ്രസക്തി..!
മാര്‍ക്സ്,ലെനിന്‍,സ്റാലിന്‍,ഫിദേല്‍ കാസ്ട്രോ മുതലായ ഉന്നത വ്യക്തികളുടെ കടുത്ത പ്രയത്നത്തിലൂടെ രൂപം കൊണ്ട ആദര്‍ശങ്ങളുടെയും നയങ്ങളുടെയും നല്ല വശങ്ങള്‍ മാത്രം ഉള്‍ക്കൊണ്ടു നിര്‍മ്മിക്കപ്പെട്ട ഒന്നാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ആയതിനാല്‍ തന്നെ ഏറ്റവും പുതിയ വിശ്വാസങ്ങളിലും പ്രമാണങ്ങളിലും വിശ്വസിക്കുന്ന, അന്ടവിസ്വാസങ്ങളെ തള്ളിക്കളയുന്ന അല്ലെങ്കില്‍ അവയിലെ സത്യത്തെ മനസ്സിലാക്കുന്നവരാണ് ഇവ്ടുത്തെ കമ്മ്യൂണിസ്റ്റ് അണികള്‍. കാലാകാലങ്ങളില്‍ വത്തിക്കാന്‍ പോലും അഴിച്ചുപണികള്‍ നടത്തുന്നിടത്ത് പാര്‍ട്ടിയിലും അഴിച്ചുപണികള്‍ നടത്തണം എന്ന് പറയുന്നതും ഇതൊക്കെക്കൊണ്ടാണ്.
നമുക്കെല്ലാമറിയാം വര്‍ത്തമാന കാല പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഈ ആദര്‍ശങ്ങള്‍ക്കു ഒരുതരത്തിലും യോജിക്കാത്തതാണ്. 3ആം ലോകം,4ആമ് ലോകം മുതലായ ആശയങ്ങള്‍ ഒരിക്കലും സാധ്യമാകില്ല എന്ന് സമര്‍തിക്കുന്ന പാര്‍ട്ടി നയത്തെ പിന്താങ്ങാനാകില്ല. സമൂഹത്തിന്‍റെ മനസ്സാണ് ഇതിനു ആവശ്യം. അതിനായി സമൂഹത്തെ സജ്ജമാക്കാന്‍ പാര്‍ട്ടിക്കും കഴിയും. (നമ്മുടെ മഹാത്മാക്കള്‍ സ്വപ്നം കണ്ട പണ്ഡിതനും പാമരനും, യജമാനനും അടിമയും ഇല്ലാത്ത സോദരര്‍ മാത്രമുള്ള മനുഷ്യത്വം ഭരിക്കുന്ന ഒരു ലോകം നിര്‍മ്മിക്കപ്പെടെണ്ടത് തീര്‍ച്ചയായും അനിവാര്യമാണ്.
തന്റെ വിശ്വാസം തന്റേതു മാത്രമാണ് താനത് ഘോഷിക്കെണ്ടതില്ല എന്ന് പറയുന്ന പാര്‍ട്ടി നിയമത്തെ സമൂഹം മറ്റൊരു തരത്തിലാണ് വീക്ഷിക്കുന്നത്. വിശ്വാസമേ പാടില്ല എന്ന തരത്തില്‍. പാര്‍ട്ടിയെ കുറിച്ച അറിവില്ലതതാനിതിനു കാരണം. സ്വയം അജ്ഞത നടിക്കുന്ന ഈ അന്ധദ മൂടിയ സമൂഹത്തിലേക്കു വെളിച്ചം വീശാന്‍ പാര്‍ട്ടി എന്തുകൊണ്ട് ശങ്കിക്കുന്നു? സ്വന്തം കര്‍ത്തവ്യം നിറവേറ്റാന്‍ ശങ്കിക്കുക എന്നത് സ്വയം ഭീരത്വം പ്രദര്ഷിപ്പിക്കലാണ്.
സാദാരനക്കാരനായ ,പാവപ്പെട്ടവരായ ജനങ്ങള്‍ക്ക് വേണ്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടിട്ടുള്ളത്. കോണ്‍ഗ്രസിനെ മുതലാളിത്തം ബാദിച്ചപ്പോള്‍ കമ്മ്യൂണിസം ഉദയം കൊണ്ടത് ദരിദ്ര നാരായനന്മാര്‍ക്ക് കൈതാങ്ങായിക്കൊണ്ടായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് പാര്‍ട്ടിയുടെ പലനയങ്ങളും ആത്മഹത്യാപരമായിരുന്നു. ചേരിപ്പെന്നുങ്ങള്‍ പോലും മടിക്കുന്ന 4ആമ് തരം പാര്‍ട്ടി തര്‍ക്കങ്ങള്‍ വരെയുള്ളവ ഇതിനുദാഹരനമാണ്. സ്വന്തം നിലപാടുകളിലെ ശരികളേയും സ്വന്തം സാഹചര്യങ്ങളെയും വെളിപ്പെടുതാനാകാത്ത പാര്ട്ടിക്കെങ്ങിനെ ഒരു ജനതയെ നല്ലവഴിക്കു നയിക്കാനാകും?
പാര്‍ട്ടിയിലെ കള്ളനാണയങ്ങള്‍.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധികാരലബ്ധി മുതല്‍ക്കുള്ള ഡയഗ്രം വരച്ചാല്‍ ആദര്‍ശങ്ങളുടെ ശാവപ്പരംബാണ് കാണാനാകുക. സ്ഥായിയായ അധോഗതിയുടെ ഗ്രാഫ് ആയിരിക്കുമത്. ഇന്നത്തെ നിലക്ക് പാര്‍ട്ടി എന്താണെന്നറിയാത്ത, പാര്‍ട്ടി തത്വങ്ങളും ആദര്‍ശങ്ങളും എന്താണെന്നറിയാത്ത, എല്ലാറ്റിനുമുപരിയായി മതത്തിലും ദൈവത്തിലും വിശ്വസിക്കുന്ന പരിപൂര്‍ണ അജ്ഞാനികളുടെ ഒരു വിഭാഗമാണ് പാര്‍ട്ടിയെ നയിക്കുന്നത്. പാര്‍ട്ടിയെ പിന്തുനക്കുന്നവരുടെയും സ്ഥിതി ഇത് തന്നെയാണ്.
സ്വന്തം വിശ്വാസങ്ങളെ (അന്ധ) കൊട്ടിഘോഷിക്കുന്ന,ഒരു തീരുമാനത്തിന്റെ പ്രസക്തി മനസ്സിലാക്കാത്ത,ഒരു വിശ്വാസത്തെ അപഗ്രഥന വിധേയമാക്കാത്ത, അന്ധതയുടെ വഴിയെ നടക്കുന്ന ഒരു പട്ടം ജനങ്ങളാണ് ഇന്ന് cpim ന്‍റെ ശക്തി.എവിടെയും കൂച്ച് വിലങ്ങുകളില്‍ ബന്ധിക്കപ്പെട്ട, അവ പൊട്ടിച്ചെറിയാന്‍ അശക്തരായ ഒരു പട്ടം അടിമകള്‍.
എന്തിനെതിരായി പോരാടാന്‍ വന്നുവോ അതിന്‍റെ മായാ വലയത്തില്‍ കുരുങ്ങി ഗതിയില്‍ പതനം സംഭവിച്ച ഒരു പതന ശക്തിയായി മാറിയിരിക്കുന്നു പാര്‍ട്ടി. ചുരുക്കിപ്പറഞ്ഞാല്‍ ഒരു വലിയ തെറ്റാണ് ഇന്ന് പാര്‍ട്ടി.
ഒരു മതില്‍ക്കെട്ടിനകത്ത് കൂച്ച് വിളങ്ങുകളില്‍ അനുഭാവികളെ തളച്ചിടുന്ന പാര്‍ട്ടി തന്ത്രം, അവരില്‍ നിന്നും അഭിപ്രായ സ്വാതന്ത്ര്യം എടുത്തു മാറ്റുന്ന കുതന്ത്രം എന്നിവയിലൂടെ പാര്‍ട്ടിയെ ഭയന്ന് ജീവിക്കുന്ന ഒരു സമൂഹത്തെ മെനയുകയാണ് പാര്‍ട്ടി ചെയ്യുന്നത്. പാര്‍ട്ടിയുടെ തെറ്റുകള്‍ക്ക് നല്ലൊരുദാഹരണം ഇത് തന്നെയാണ്.ശേഷിക്കുന്ന മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരെ പുറത്താക്കുക, പാര്‍ട്ടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി പുറത്തുപോയവരെ പാര്‍ട്ടി വിരുദ്ധ നയം സ്വീകരിച്ചതിനു പുരതാക്കിയതാനെന്നു പ്രചരിപ്പിക്കുക, അവരുടെ ഉദ്യമങ്ങള്‍ പാര്‍ട്ടിയെ പിളര്തുമെന്നു ഭയപ്പെട്ടു അവരെ വേട്ടയാടുക, പാര്‍ട്ടിയുടെ തെറ്റായ ദിശ ചൂണ്ടിക്കാട്ടിയവരെയും പാര്‍ട്ടി നയങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചവരെയും പുറത്താക്കുക, വ്യക്തി വൈരാഗ്യം രാഷ്ട്രീയ വൈര്യമാക്കി തീര്‍ത്ത് പാര്‍ട്ടി എന്നാ പേരില്‍ പക പോക്കുക തുടങ്ങി തെറ്റുകള്‍ അനവധി ഇനിയുമുണ്ട്. (പക്ഷെ ഭേദമാണ്, പണ്ട് സ്റ്റാലിന്‍ തെറ്റ് തിരുത്തിയവരെയും എതിര്തവരെയും വേദി വച്ച് കൊല്ലുകയാനുണ്ടായത്. ഇവിടെ തോക്കുള്ള പാര്‍ട്ടി സെക്രെട്ടരിക്ക് കൊല്ലാന്‍ കഴിയുന്നില്ലെന്ന് മാത്രം.) പഴയ ഒരു ജനതയുടെ ആത്മാവിഷ്കാരമായിരുന്ന പാര്‍ട്ടി ചിതല്‍ തിന്നു പോയിരിക്കുന്നു. സ്ഥാപിത വ്യക്തി താത്പര്യങ്ങള്‍ക്കനുസരിച്ച് തുള്ളുന്ന കളിപ്പാവയാനിന്നു പാര്‍ട്ടി. പാര്‍ട്ടിയുടെ തെറ്റുകള്‍ എന്ന് പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അവ ചില ഉന്നതരുടെ ചെയ്തികളാണ്. പാര്‍ട്ടി ഒരു വലിയ ശരിയും പാര്‍ട്ടി നേതാക്കള്‍ തെറ്റുകാരുമാണ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി- നാളെയുടെ!!
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വികസനം ഇന്ന് യുവ നിരയില്‍ മാത്രമേ നടക്കുന്നുള്ളൂ.'ചോര തിളയ്ക്കുന്ന പ്രായം' എന്ന് പറഞ്ഞു കളിയാക്കുംപോലും ഉന്നതി അവരിലൂടെയാനെന്നു ആരും മനസ്സിലാക്കുന്നില്ല. യുവതലമുറക്ക് വളരാന്‍ തടമോരുക്കുന്നതിനു പകരം അവര്‍ക്കുമുകളില്‍ തടസ്സം സൃഷ്ട്ടിക്കുന്നു എന്നതാണ് പാര്‍ട്ടി പതനത്തിന്റെ പ്രധാന കാരണം. കാമ്പസ് രാഷ്ട്രീയം വരെ നിരോധിക്കപ്പെട്ട കാലത്ത് പുതു തലമുറ സംഘാടനം തീരെയില്ലാതെ വിഘടിച്ചു പോകുന്നത് ആരും കാണുന്നില്ല.
ശരിയായ ദിശയില്‍ നയിച്ചാല്‍ ശക്തമായ അവബോധത്തോടുകൂടിയ ഒരു പുതു പ്രസ്ഥാനം, പുത്തന്‍ ജനത എന്നിവയെ വാര്‍ത്തെടുക്കാന്‍ സാധിക്കുന്നത്തെയുള്ളൂ. യുവത്വത്തിലെയും ഇന്നത്തെയും പാര്‍ട്ടി സ്നേഹത്തെ നേതാക്കള്‍ ഒന്ന് അവലോകനം ചെയ്യുന്നതും നന്ന്.
വെള്ളവും വെളിച്ചവും വളവും ശരിയായി ലഭിച്ചാല്‍ മാത്രമേ ഒരു സസ്യം ശരിയായി വളരൂ ഒപ്പം ശരിയായ പരിചരണവും അതിനു അത്യാവശ്യമാണ്. അതുപോലെ തന്നെ വളര്‍ച്ചയില്‍ മുരടിക്കാത്ത പുരോഗമനാശയക്കാരായ, സത്യത്തെ തിരിച്ചറിയുന്ന സ്വീകരിക്കുന്ന ശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ഒരു വിഭാഗത്തെ അജ്ഞത മാറ്റി വളര്‍ത്തിക്കൊണ്ടു വന്നാല്‍ നാളെ പാര്‍ട്ടിക്കത്ത് മുതല്‍ക്കൂട്ടാകും. എന്നാല്‍ അവരതിനായി ആവശ്യപ്പെടുന്നത് പൌരന്‍റെ പരമ പ്രധാന അവകാശമായ അഭിപ്രായ സ്വാതന്ത്ര്യമാണ്. സാഹോദര്യത്തില്‍ വിശ്വസിക്കുന്ന,പുരോഗമന വാദികളായ, പണത്തിന്റെ പിടിയില്‍ പെടാത്ത അന്ധത നീങ്ങിയ ഒരു സമൂഹത്തിനായി നേതാക്കള്‍ക്ക് ചെയ്യാനുള്ളത് ഇത്ര മാത്രം.
പിന്‍ കുറിപ്പ്:
ഒരു സ്വകാര്യ കുത്തക ശക്തിയായി പാര്‍ട്ടി മാറുന്നുവോ എന്ന് സംശയിക്കേണ്ട നേരം അതിക്രമിച്ചിരിക്കുന്നു. പാര്‍ട്ടി പൂരണമായും അഴിച്ചുപണിക്ക് വിധേയമാകുകയും വേണം. അല്ലാത്ത പക്ഷം പുത്തന്‍ നിയമ സംഹിതകലാലും പുത്തന്‍ വിശ്വാസങ്ങലാലും ഇവിടെ പുതിയ പാര്‍ട്ടി രൂപം കൊള്ളേണ്ടത് അനിവാര്യമാണ്. എന്നാല്‍ കൊണ്ഗ്രസ്സിലുള്ളത് പോലെ 'പിളര്‍പ്പ് പാര്‍ട്ടികളുടെ എണ്ണമറിയാത്ത' അവസ്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടാകരുത്..