Pages

Thursday, March 25

ചിതലരിച്ച ആശയങ്ങള്‍

ലെഷര്‍ സമൂഹത്തിന്‍റെ രൂപീകരണമാണ് ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ മാനുഷിക പ്രശ്നം. സാംസ്കാരികമായ അധപധനമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യാഖാതം. വിപണിയില്‍ നിര്‍മ്മിക്കപ്പെടുന്ന ഉത്പന്നങ്ങള്‍ വാങ്ങി ഉപയോഗിച്ച് മാത്രം ജീവിക്കുന്ന ഒരു സമൂഹം ഒന്നും നിര്‍മ്മിക്കുന്നില്ല. വെറും ഉപഭോക്താവ് മാത്രമായി ജീവിക്കുക എന്നത് മനുഷ്യനെ മൃഗത്തില്‍ നിന്ന് പോലും വ്യതസ്തനല്ലാതാക്കുന്നു. വെട്ടിമുരിക്കപ്പെട്ട്, വിഭജിച്ച്‌ വിഭജിച്ച്‌ വെറും അണുകുടുംബം മാത്രമായി സ്വന്തം മതില്ക്കെട്ടിനകത്തെ ലോകത്തെ പ്രപഞ്ചം എന്ന് തെറ്റിദരിച്ചു ജീവിക്കുന്ന നാമടക്കം ഇന്ന് വെറും ലെഷര്‍ സമൂഹമാണ്. സ്വാര്തത എന്ന മുഖവികാരമാണ് ഇതിനു നാം മൂലധനമാക്കുന്നത്.

ഇത്തരം പ്രശ്നങ്ങളുടെ നേര്‍ക്കാഴ്ചയാണ്‌ നാം വൃദ്ധരോടും അശരണരോടും പാവപ്പെട്ടവരോടുമുള്ള സമൂഹത്തിന്‍റെ സമീപനത്തില്‍ നിന്നും കാണുന്നത്. നമുക്ക് സമയമില്ല! പണമുണ്ടാക്കുക അത് ചിലവഴിച്ചു ആടംഭരപൂര്‍വ്വം ജീവിക്കുക എന്നതാണ് നമ്മുടെ ലക്‌ഷ്യം. അതിനിടയില്‍ വൃദ്ധരെ സംരക്ഷിക്കാനും പാവങ്ങളുടെ പ്രശ്നങ്ങള്‍ കണ്ടറിയാനും പോലും നമുക്ക് സമയമില്ല. ഇങ്ങനെ ച്ചുരുച്ചുരുക്കുള്ളവര്‍ക്ക് മാത്രമായി ലോകം മാറ്റി മറിച്ചു. യുവാക്കളല്ലാതവരെ ജീവിതത്തിന്‍റെ ഓവു ചാലുകളിലേക്ക് തള്ളി മാറ്റി. ഈ സന്ദര്‍ഭത്തിലാണ് വൃധനാവുന്നതിനോടുള്ള ഭയം രൂപപ്പെടുന്നത്. അതില്‍ നിന്നും രക്ഷ നേടാന്‍ നാം പുറം മോടികള്‍ എത്തിപ്പിടിച്ചു. തലയ്ക്കു കളരടിച്ചു,തിളങ്ങുന്ന വസ്ത്രം ധരിക്കുന്നു,കണ്ണടകള്‍ കൂളിംഗ് ഗ്ലാസ്സിനു വഴിമാറി,പലതരം ലേപനങ്ങള്‍ നമ്മുടെ  അലമാരകളിലെത്തി.
കൃത്രിമ യുവത്വം യഥാര്‍ത്ഥത്തില്‍ ഒരൊളിച്ചോട്ടവും രക്ഷപ്പെടലുമായി. ഒന്നിനും സമയമില്ലാത്ത ഈ സമൂഹത്തില്‍ നാം "നമ്മുടെ കുടുംബം" എന്ന് പറയുമ്പോള്‍ ഭര്‍ത്താവ്,ഭാര്യ,മക്കള്‍ എന്ന ഒറ്റ അര്‍ത്ഥമേ ഉള്ളൂ. അതിനുമേല്‍ വൃദ്ധമാതാപിതാക്കള്‍ക്ക് സ്ഥാനമില്ല. അവരെ നോക്കാനും,കൊണ്ട് നടക്കാനും സാധ്യവുമല്ല. അവിടെയാണ് വൃധസധനങ്ങളും ഹോം നേഴ്സ്മാറും കൂണുകള്‍ പോലെ രൂപപ്പെടുന്നത്. സ്നേഹം അര്‍ത്തിക്കുന്ന വൃദ്ധര്‍ക്ക് നാം ജീവിക്കാനാവശ്യമായ പണം മണിഓര്‍ഡര്‍ ആയി അയക്കും.
 യയാതിയുടെ 'പുരൂരവസ്സ്‌' ജീവിച്ചിരുന്ന ഒരു നാടിന്‍റെ വര്‍ത്തമാനകാല ഗതിയാണിത്. മുതലാളിത്തവും, സാമ്പത്തിക കുത്തകവത്കരണവുംവിപണികള്‍ വഴി കോളനി ഭരണം വീണ്ടും തുടങ്ങുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് നമ്മുടെ സംസ്കാരവും മനുഷ്യത്വവും നമ്മുടെ തനതു പാരമ്പര്യങ്ങളും ആണ്. സമയത്തിനും പണത്തിനും പിന്നാലെ വിശ്രമമില്ലാതെ ഓടുന്ന നാം ജീവിതത്തിന്‍റെ അര്‍ത്ഥങ്ങളെ വിസ്മരിച്ചു, അറിയില്ലെന്ന് നടിച്ചു. മാറ്റുവാനായി ഏറെ ഉണ്ടെങ്ങിലും ഒന്നും മാറ്റാന്‍ തയ്യാറാവാത്ത നാം ഓര്‍ക്കുന്നില്ല നമുക്കും വയസ്സാവുകയാണ്.

0 comments: