Pages

Saturday, March 20

വിശ്വാസം അതല്ലേ എല്ലാം

പാര്‍ടി അണികളില്‍ വന്നിട്ടുള്ള അധികാര മോഹങ്ങളേ കുറിച്ച് തെറ്റ് തിരുത്തല്‍ രേഖയില്‍ വന്നതിനു പിന്നാലെയാണ് മറ്റൊരു കാലത്തും കാണാത്ത ഒരു ചര്‍ച്ച പാര്‍ടിയില്‍ ചൂടുപിടിക്കുന്നത്‌.അധികാരതിനായുള്ള പാര്‍ട്ടിയുടെ മത പ്രീണന നയങ്ങളുടെയും ദൈവ വിശ്വാസികളെയും അടുപ്പിക്കാനുള്ള പുതിയ തന്ത്രം ആണ് ഈ "വിശ്വാസ പ്രശ്നം" ഇതിനു പിന്നിലുള്ളത് ഒരു തിരഞ്ഞെടുപ്പ് അടവുനയമാണെന്ന് കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കി കഴിഞ്ഞു..അതിനിടെ സുധാകരന്‍ മന്ത്രി ആരും ഈശ്വരന് മുകളിലല്ലെന്നു പ്രസ്താവനയുമിറക്കി.മാര്‍ക്സിസം വൈരുദ്ധ്യാത്മക ഭൌതികവാധമാനെന്നും  മാര്‍ക്സിസത്തിന്റെ സത്ത വൈരുദ്ധ്യാത്മക ഭൌതികവാധതിലാനെന്നും കേരളത്തെ പഠിപ്പിച്ച ഇ.എം.എസ്സിനെ സഖാക്കള്‍ മറന്നുവോ...എനിയെന്താ എല്ലാം "സര്‍വശക്തന്‍" നോക്കില്ലേ..എന്തിനാണ് മാര്‍ക്സും ഈ വൈരുദ്ധ്യാത്മക ഭൌതികവാധവുമൊക്കെ...
വിശ്വാസം അതല്ലേ എല്ലാം...

8 comments:

Anonymous said...

kollaam..

Anonymous said...

സ്വയംകൃത കാപട്യങ്ങളില്‍ അഭിരമിക്കുന്നവരാണ് മലയാളികള്‍ എന്നാ വിമര്‍ശനത്തില്‍ പതിരില്ലെന്നു മനസ്സിലാക്കി തരുന്നതാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുന്ന മത - മാര്‍ക്സിസ്റ്റ്‌ വാക്പയറ്റുകള്‍.മതത്തെയും മാര്‍ക്സിസത്തെയും ഒന്നിച്ചു വരിക്കാന്‍ കഴിയില്ലെന്ന വസ്തുത അക്ഷരമറിയാവുന്നവര്‍ക്കെല്ലാം മനസ്സിലാവുന്ന ഭാഷയില്‍ കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ എഴുതിവച്ചിട്ടും അതൊന്നുമറിയാതെയാണ് തങ്ങള്‍ മാര്‍ക്സിസ്റ്റ്‌ പാളയത്തില്‍ എത്തിപ്പെട്ടതെന്നു വിലപിക്കുന്നവരും മതത്തിനും മാര്‍ക്സിസത്തിനും പൊതുവായുള്ളത് മനുഷ്യ സ്നേഹത്തിന്റെ മുഖമായതിനാല്‍ അവ രണ്ടും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയുമെന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നവരും മലയാളിയുടെ കാപട്യത്തിന് ഉദാഹരണങ്ങളായി തീരുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. കാപട്യത്തിന്റെ പുറം തോടുകള്‍ അഴിച്ചു വച്ച് മതത്തെ മതമായും മാര്‍ക്സിസത്തെ മാര്‍ക്സിസമായും മനസ്സിലാക്കി കൊടുത്തു കൊണ്ട് ഇരുകൂട്ടര്‍ക്കും സഹകരിക്കാന്‍ കഴിയുന്ന മേഘലകള്‍ ഉണ്ടെങ്കില്‍ അത് കണ്ടെത്തുവാനും വിശദീകരിക്കുവാനുമാണ് ബുദ്ധിജീവികള്‍, സത്യസന്ധരാണെങ്കില്‍ സന്നദ്ധരാവേണ്ടത്. പാര്‍ലിമെന്ററി രാഷ്ട്രീയത്തിന് ഈ സത്യസന്ധത ഭൂഷണമല്ലെന്ന ബോധമാണെന്നു തോന്നുന്നു നമ്മുടെ പൊതു സമൂഹത്തെ നയിക്കുന്നത്, അത് തന്നെയാണ് ഈ വാക്ക്പയറ്റു വെളിപ്പെടുത്തുന്ന ഏറ്റവും അപകടകരമായ യാഥാര്‍ത്ഥ്യം.

അപര്‍ണ..... said...

marxisavum mathavum onnichu vekkaanaavilla .oru mathavishwasikku oru yadhartha socialist aavaan kazhiyumo?

ഇ.എ.സജിം തട്ടത്തുമല said...

മോൻകുട്ടാ,

ഈ കറുത്ത പ്രതലത്തിലെ വെളുത്ത അക്ഷരങ്ങൾ വായിക്കാൻ ഈയുള്ളവന് വലിയ പ്രയാസമാണ് മോനേ; ഒരു വായനാ സുഖം ഇല്ലാത്തതുപോലെ തോന്നും. എല്ലാവർക്കും അങ്ങനെ ആയിരിക്കണമെന്നില്ല. വെളുത്ത പ്രതലത്തിലെ കറുത്ത അക്ഷരങ്ങൾ തന്നെയാണ് എഴുത്ത്ബ്ലോഗിനു നല്ലതെന്നാ‍ണ് എന്റെ പക്ഷം. എന്നാൽ ഫോട്ടോ ബ്ലോഗിന് ഇതുപോലെ കറുത്ത പ്രതലമാണ് നല്ലത്. അതുപോലെ കമന്റെഴുത്തിലെ ഈ വേർഡ് വെരിഫിക്കേഷനിൽ തീരെ താല്പര്യക്കുറവുമുണ്ട്.പിന്നെ എല്ലാം അവിടുത്തെ അഭിരുചി പോലെ ആയിക്കോട്ടേ!

Jeevan said...

shari sakhaavu sajeem...

വിധേയന്‍ said...

മാർക്സിസ്റ്റ് എന്നും മാർക്സിസ്റ്റ് തന്നെ... ജനാധി പത്യത്തിൽ ഇടപെടുംബോൾ വിട്ടു വീഴ്ച ചെയ്യേണ്ടി വരുന്നു... കക്ഷിരാഷ്ട്രീയത്തിനു അധികാരം ആണു ആദ്യ അജണ്ട അതിനപ്പുറം മാത്രമാണു നയം.... ആഗോളവത്കരണം അവസാനം മാർക്സിസ്റ്റ് പർട്ടിയിലും പിടിമുറുക്കിയതിന്റെ ലക്ഷണം തന്നെയാണു അധികാരകൊതിയും അതിനുവേണ്ടിയുള്ള ജാതി മത പ്രീണന നാടകങ്ങളും എന്നാണ് വൈരുദ്ധ്യാത്മക ഭൌതികം കേട്ടറിവു മാത്രമുള്ള ഈ നാട്ടിൻപുറത്തുകാരനു പൊലും തൊന്നുന്നതു.. സി പി എം-നെ ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് കക്ഷിയായി സഖാവ് കാരാട്ട് ഒന്നു തുറന്നു സമ്മതിച്ചിരുന്നെങ്കിൽ ഇത്രയും ഹൃദയവേദന യഥാർത്ഃ മാർക്സിസ്റ്റുകൾക്ക് ഉണ്ടാവുമായിരുന്നില്ല....

പഥികന്‍ said...

ഇതു വൈരുദ്ധ്യാത്മിക ഭൌതിക വാദമല്ല, ഇതാണു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭൌതിക വാദത്തിലെ വൈരുദ്ധ്യാത്മതകള്‍.

ഓടോ: വേഡ് വെരിഫികേഷന്‍ എടുത്തുകളഞ്ഞാല്‍ സൌകര്യമാവും. പിന്നെ കമന്റിടാനുള്ള സ്ഥലം കണ്ടുപിടിക്കാനും ഇത്തിരി ബുദ്ധിമുട്ടി.

ലേയൌട്ട് ഇഷ്ടപ്പെട്ടു. ആകെയൊരു ഫ്രഷ്നെസ് ഉണ്ടു.

gopu said...

CPM ന്‍റെ ആശയ പ്രത്യയശാസ്ത്ര പരമായി ഇതിനു വലിയ ബന്ധങ്ങളൊന്നും ഉണ്ടെന്നു തോന്നുന്നില്ല. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ കപട തന്ത്രങ്ങള്‍ മാത്രമാണിത്. മൂല്യ ച്യുതി അതിന്‍റെ പരമകൊടിയിലെത്തി നില്‍ക്കുന്ന ഇന്നത്തെ പാര്‍ട്ടിയുടെ മുഖമാണ് അത് വിളിച്ചോതുന്നത്‌. കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയില്‍ എങ്ങനെയും നാല് വോട്ട് കൂടുതല്‍ നേടുക എന്നാ ഉദ്ദേശത്തോടെ ന്യുനപക്ശങ്ങളെ നോട്ടമിട്ടു മദനി മാരെ കൂടെ കൂട്ടി. പക്ഷെ, വോട്ട് ന്‍റെ എണ്ണത്തിലും അത് ഗുണത്തിലേറെ ദോഷമാണ് ഭവിക്കുക എന്ന തിരിച്ചറിവ് പാര്‍ട്ടി ബുദ്ധിജീവികല്‍ക്കുപോലും വളരെ വൈകിയാണ് ഉണ്ടായത്. ഭൂരിപക്ഷം പാര്‍ട്ടി അനുഭാവികളും നിഷ്പക്ഷ വോട്ടര്‍ മാരും ന്യുനപക്ഷ സമുടയക്കരല്ല എന്ന സത്യം വളരെ വൈകിയാകും അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഈ സമീപനങ്ങള്‍ കൊണ്ട് ഭൂരിപക്ഷ സമുടയക്കാര്‍ക്കിടയില്‍ , അവര്‍ വര്‍ഗീയ വാദികള്‍ പോലും അല്ലാത്ത ബഹുഭൂരിപക്ഷം പേര്‍ക്കും പാര്‍ടിയോട് ഒരകല്‍ച്ച വന്നത് യാഥാര്‍ത്ഥ്യമാണ്. ഇപ്പോള്‍ അബ്ദുള്ളകുട്ടിയും, കെ. എസ്. മനോജ്‌ ഉം , മഞ്ഞളാം കുഴി അലിയെയും പോലുള്ളവര്‍ പാര്‍ട്ടിയെ പുലഭ്യം പറഞ്ഞ് പുറത്തു പോകുകയും പോയിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഈ അവസരത്തില്‍ , ചൂട് വെള്ളത്തില്‍ വീണ പൂച്ചയുടെ അവസ്ഥയാണ് പാര്‍ടിക്ക്. കക്ഷത്തില്‍ ഇരുന്ന ഭൂരിപക്ഷ വോട്ട് ബാങ്ക് നഷ്ടപ്പെടുകയും ചെയ്തു, ഉത്തരത്തില്‍ ഇരുന്ന ന്യുനപക്ഷ വോട്ട് വിചാരിച്ച പോലെ കിട്ടിയതും ഇല്ല.
പിന്നെ എന്താ ചെയ്യുക.... ഗതികെട്ടാല്‍ പുലി പുല്ലും തിന്നും.. അതേ പാര്‍ട്ടിയും ചെയ്തുള്ളൂ. എല്ലാ മത വിശ്വാസികളെയും കൂടെ കൂട്ടാന്‍ ഇതല്ലാതെ മറ്റു എന്തുവഴി... വൈരുദ്ധ്യാത്മക ഭൌതികവാദം എന്ന പാര്‍ട്ടിയുടെ ജീവാത്മാവ് ചവറ്റുകുട്ടയില്‍ എറിഞ്ഞ്‌
cpm മത വിശ്വാസത്തിനു എതിരല്ല എന്ന് പ്രഖ്യാപിക്കുകയും വായ്തോരാതെ പറഞ്ഞ് നടക്കുകയും ചെയ്യുക...