മനുഷ്യന് പ്രകൃതി നല്കിയിട്ടുള്ളതില് വച്ചേറ്റവും അമൂല്യമായ നിധികളില്‍ ഒന്നാണ് കണ്ടല്‍ ചെടികള്‍. അഴിമുഖങ്ങളിലും ചതുപ്പുകളിലും കായലോരങ്ങളിലും വളരുന്ന വൃക്ഷങ്ങളും കുറ്റിചെടികളും അടങ്ങുന്ന സങ്കീര്‍ണ്ണമായ ആവാസ വ്യവസ്ഥയാണ് കണ്ടല്‍ക്കാട്. കണ്ടല്‍ മരങ്ങളും അവയുടെ കൂടെ വളരുന്ന കണ്ടലിതര സസ്യങ്ങളും ഇപ്രദേശങ്ങളില്‍ ഇടതിങ്ങി വളരുന്നു. മത്സ്യങ്ങളുടെയും പക്ഷികളുടെയും ആവാസവ്യവസ്ഥയ്ക്ക് കണ്ടല്‍ക്കാടുകള്‍ നല്കുന്ന സേവനം തീരെ ചെറുതല്ല.
എന്നാല്‍ ദുര മൂത്ത മനസ്സുകള്‍ എന്തിനെയും നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങുമ്പോള്‍ ഈ ആവാസവ്യവസ്ഥയും അപകടത്തിലാകുന്നു. ആര്‍ത്തി മൂത്ത് പരക്കം പായുമ്പോള്‍, പണമെന്ന ലക്ഷ്യം കാഴ്ചകളെ മൂടിപ്പിടിക്കുമ്പോള് നശിപ്പിക്കപ്പെടുന്നത് ഭാവിയുടെ കരുതലുകളെയാണ്. സൂക്ഷിപ്പുകലെയാണ്.
വേട്ടക്കാര്‍ക്ക് ഇരയുടെ ദൈന്യത ഒരു സുഖമാണ്. അതവരില്‍ പ്രത്യേകിച്ചൊരു അനുഭവവും സൃഷ്ടിക്കുകയില്ല. അവരുടെ ലക്ഷ്യം എന്നാല്‍ ഇരയല്ല താനും. പരമമായ ലക്ഷ്യം വിശപ്പാണ്. പട്ടിണി കിടന്ന മൃഗം അതിന്റെ ഇരയെ ആക്രമിക്കുന്നത് വളരെ കരുതലോടെയായിരിക്കും. എന്തുകൊണ്ടെന്നാല്‍ ഒരു കാരണവശാലും ഇര രക്ഷപെട്ടുകൂടാ എന്ന കരുതല്‍. അതുകൊണ്ട് തന്നെ അതിന്റെ ഓരോ ചുവടുവയ്പ്പുകളും ഇരയുടെ നിലനില്‍പ്പിനെ അപകടപ്പെടുത്തുക തന്നെ ചെയ്യും.
ഇവിടെയും അതുതന്നെയാണ് കാരണവും. പണം ഒരു അത്യാവശ്യമാകുമ്പോള്‍, അതില്ലാതെ ജീവിക്കാനാവില്ല എന്ന അവസ്ഥ സംജാതമാവുമ്പോള്‍ അതിനു പ്രകൃതി ഒരു നല്ല ഇരയാണെന്ന് ബോദ്ധ്യപ്പെടുമ്പോള്‍ അതെ വേട്ടമൃഗത്തിന്റെ ജാഗ്രത മനുഷ്യനിലും കാണാന്‍ സാധിക്കും. ആക്രമണം തങ്ങള്‍ക്കു നേരെ തന്നെ ആയിരുന്നുവെന്നു തിരിച്ചറിയുമ്പോഴേക്കും വളരെ വൈകിയിരിക്കും..
1 comments:
കണ്ടൽ കാട്, സിംഹവാലൻ കുരങ്ങ് സയലന്റ് വാലി, ബുദ്ധിജീവികൾ, ഇതൊന്നും ഗൾഫിൽ ഇല്ലാതതു ഭാഗ്യം.അതുകൊണ്ടു ഇവിടെ ജീവിച്ചു പോകാൻ ഒരു ജോലി ഉണ്ടു. ലോകത്തു ജീവിച്ചിരുന്ന ഏറ്റ്വും വലിയ ജീവി ദിനോസറുകൾ മുഴുവനും നശിച്ചു പോയിട്ടു ഭൂമിക്ക് ഒരു കുഴപ്പവും ഇല്ലപിന്നെയ ഒരു കുരങ്ങു.
ലോകത്തു ബുദ്ധി ഇല്ലാത്ത ബുദ്ധി ജീവികൾ കേരള
Post a Comment